ഇരിട്ടി: വോട്ടു ബഹിഷ്കരണ ആഹ്വാനവുമായി മുഴക്കുന്നിൽ മാവോവാദി പോസ്റ്ററുകൾ. സി.പി.ഐ മാവോയിസ്റ്റ് കബനിദളം എന്ന പേരിൽ മുഴക്കുന്ന് ഗവ. യു.പി സ്കൂൾ പ്രധാന ഗേറ്റിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപെട്ടിരിക്കുന്നത്. രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക, ഇലക്ഷൻ ബഹിഷ്കരിക്കുക, സി.പി.ഐ മാവോയിസ്റ്റ് കബനിദളം എന്ന പേരിലാണ് പോസ്റ്റർ. 69, 70, 71, 72 പോളിങ് ബൂത്തുകളുള്ള സ്കൂളിലെ പ്രധാന ഗേറ്റിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട പോസ്റ്റർ ഉടൻ തന്നെ പൊലീസ് എത്തി നീക്കംചെയ്തു. പോസ്റ്ററിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നിയോജക മണ്ഡലത്തിലെ പ്രശ്നസാധ്യത ബൂത്തുകളിൽപെട്ടതാണ് സ്കൂളിലെ നാല് പോളിങ് സ്റ്റേഷനുകളും. ഇപ്പോൾ മാവോവാദി പോസ്റ്റർ കൂടി പ്രത്യക്ഷപ്പെട്ടതോടെ ബൂത്തിനുള്ള സുരക്ഷ ശക്തമാക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യമുയർത്തിയിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക