തിരുവനന്തപുരം: വേനൽ ചൂട് കൂടുന്നതിനൊടൊപ്പം പൈപ്പ് ലൈനുകൾ പൊട്ടുന്നതും കാരണം നഗരത്തിൽ തുടർച്ചയായി ജലവിതരണം മുടങ്ങുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസമായി കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണ്. നാളെവരെ ജലവിതരണം മുടങ്ങുമെന്നാണ് ജല അഥോറിറ്റിയുടെ അറിയിപ്പ്. അരുവിക്കരയിൽനിന്ന് മണ്വിളയിലേക്കു പോകുന്ന പൈപ്പിലെ പൊട്ടൽ പരിഹരിക്കാൻ നടത്തുന്ന അറ്റകുറ്റപണിയെ തുടർന്നാണ് നഗരത്തിൽ ജലവിതരണം മുടങ്ങുന്നത്. ഈ മാസം അഞ്ചാം തവണയാണ് ഇവിടെ അറ്റകുറ്റപണി നടത്തുന്നത്. കാലപഴക്കമുള്ള പൈപ്പുകൾക്കു പൊട്ടൽ സംഭവിക്കുന്നതാണ് ജലവിതരണം മുടങ്ങാനുള്ള പ്രധാന കാരണം. സ്മാർട്ട് റോഡുകളിൽ ഒഴികെ മറ്റിടങ്ങളിൽ വർഷങ്ങളുടെ പഴക്കമുള്ള പൈപ്പുകളാണ് മണ്ണിനടിയിൽ കിടക്കുന്നത്. വേനൽകാലമായതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കാൻ പ്രഷർ കൂട്ടേണ്ട സാഹചര്യമുണ്ട് ഇതു താങ്ങാൻ കഴിയാതെ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ തകരാറിലാകുകയാണ്. പഴയ പൈപ്പുകൾ മാറ്റാനായി എത്തിച്ച പുതിയ പൈപ്പുകൾ ജല അഥോറിറ്റി ഓഫീസുകളിലും നഗത്തിന്റെ വിവിധ ഇടങ്ങളിലും കിടന്നു നശിക്കുകയാണ്. കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് നവീകരണ പ്രവർത്തനങ്ങൾക്കിടയിലും പൈപ്പ് ലൈനുകൾ പൊട്ടുന്നത് ജലവിതരണത്തിനു തടസമാകുന്നു. എത്രയും പെട്ടെന്നു പൈപ്പ് ലൈനുകളുടെ പണി തീർത്ത് കുടിവെള്ള വിതരണം പുനർസ്ഥാപിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക