പാലക്കാട്: നെല്ലിയാമ്പതി കൂനംപാലത്ത് പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തേയില തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. രാത്രിയില്‍ വാഹനം തട്ടിയാകാം പുലി ചത്തതെന്നാണ് നിഗമനം. ഇതുവഴി കടന്നുപോയ വാഹനങ്ങളുടെ വിവരം വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. വനവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. നേരത്തേ പലതവണ സ്ഥലത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക