തൃശൂര്‍ : കുന്നുംകുളത്ത് ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്. പരാതി ഉയരുന്നതിനു പിന്നാലെ കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഭാരത് ഹോട്ടല്‍ ആരോഗ്യ വിഭാഗം അധികൃതരെത്തി പൂട്ടിച്ചു. ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് കഴിഞ്ഞ ദിവസം ചത്ത എട്ടുകാലിയെ കണ്ടത്. ഭഷണം കഴിച്ച മരത്തംകോട് സ്വദേശിനിയാണ് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിലെത്തിയ അധികൃതര്‍ വിശദ പരിശോധന നടത്തുകയായിരുന്നു.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക