ചങ്ങനാശേരി: പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് താറാവ് കര്ഷകന് നഷ്ടമായത് 14,000ത്തോളം താറാവുകള്‍. വാഴപ്പള്ളി പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ ഓടേറ്റി തെക്ക് പാടശേഖരത്തില്‍ കൊയ്ത്തിനുശേഷം നെടുമുടി സ്വദേശിയായ ആള് തീറ്റുന്നതിനായി എത്തിച്ച 45ദിവസം പ്രായമെത്തിയ പതിനാലായിരത്തോളം താറാവുകള്‍ക്കാണ് പക്ഷിപ്പനി ബാധിച്ചത്. ആറായിരത്തിലേറെ താറാവുകള്‍ കഴിഞ്ഞ ഓരാഴ്ചയായി ചത്തുവീണരുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ഇന്നലെ എണ്ണായിരത്തി അഞ്ഞൂറിലധികം താറാവുകളെ ദ്രുതകര്‍മസേന കൊന്ന് കുഴിച്ചുമൂടുകയും ചെയ്ത്. ഏകദേശം ആറുലക്ഷത്തിനടുത്ത് രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്ത് ഇരുപതാംവാര്‍ഡ് കുമരങ്കരി ഭാഗത്തെ കുടുംബങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് വോട്ടെടുപ്പില്‍ കര്‍ശന ജാഗ്രതതയോടെയാണ് ഇവരെ പങ്കെടുപ്പിച്ചത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചൂണ്ടിക്കാട്ടി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക