പത്തനംതിട്ട: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ. ചെന്നീർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി.ഹരി (44) ആണ് ആറന്മയുള പോലീസിന്റെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായതിനു പിന്നാലെ ജാമ്യമെടുത്തു മുങ്ങി നടക്കുകയായിരുന്നു. 2013-ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചുവരവേയാണ് എറണാകുളത്ത് താമസിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവർ രേഖ പി. എന്നും രേഖ എന്നും പേരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിലായി കേസുകൾ ഇവരുടെ പേരിൽ ഉണ്ട്. രണ്ട് വർഷമായി എറണാകുളത്ത് ഒരു ഫ്ളാറ്റിൽ താമസിച്ചശേഷം ഇൻഫോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് രണ്ടരക്കോടിയോളം രൂപ ആളുകളിൽനിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആറന്മുള പോലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ അജയൻ, എസ്.ഐ. റസീന, മുബാറക് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തുനിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക