Saturday, 6 April 2024

എംഎസ്‌പി ക്യാമ്പിന്റെ ചുറ്റുമതിൽ കാട്ടാനക്കൂട്ടം തകർത്തു

SHARE

മലപ്പുറം: നിലമ്പൂർ എംഎസ്‌പി ക്യാമ്പിന്റെ ചുറ്റുമതിൽ കാട്ടാനക്കൂട്ടം തകർത്തു. മതിലിന്റെ നാൽപത് മീറ്ററിലേറെ ഭാഗമാണ് ഇന്ന് പുലർച്ചെയോടെ ആനക്കൂട്ടം തകർത്തത്. മുകളിൽ കമ്പിവല തീർത്ത് രണ്ടാൾ പൊക്കത്തിൽ പണിത മതിലാണ് ആനകൾ തകർത്തിരിക്കുന്നത്. മതിലിന് സമീപം ചാലിയാറിന്റെ തീരത്തായി കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്. ഇക്കാരണം കൊണ്ടുതന്നെ രാത്രിയായാൽ ക്യാമ്പിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് എംഎസ്‌പി അധികൃതർ പറയുന്നു. മൂന്നൂറോളം പൊലീസുകാരും ഇലക്ഷൻ ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥരുമാണ് ക്യാമ്പിൽ കഴിയുന്നത്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user