Monday, 15 April 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത്: വേദിയിൽ പത്മജ വേണുഗോപാൽ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരും

SHARE
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുന്നംകുളത്ത് എത്തി. പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് രാവിലെ 11.15ഓടെയാണ് അദ്ദേഹം എത്തിയത്. ഹെലികോപ്റ്ററിൽ എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയ മോദി, റോഡുമാർഗമാണ് പൊതുസമ്മേളന വേദിയിലേക്ക് എത്തിയത്. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത് ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ്. ഇവിടുത്തെ ബി.ജെ. പി. സ്ഥാനാർഥി ടി.എൻ‌.സരസുവാണ്. പത്മജ വേണുഗോപാൽ, സുരേഷ് ഗോപി, ദേവൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മോദി ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ആറ്റിങ്ങലിലെ ബി.ജെ.പി. സ്ഥാനാർഥി കേന്ദ്രമന്ത്രി വി.മുരളീധരനാണ്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user