ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് യുവ അഭിനേതാക്കളായ മമിത ബൈജുവും നസ്ലെനും. 2024ലെ ബംബര്‍ ഹിറ്റ് ചിത്രം 'പ്രേമലു'വിലെ നായികയായെത്തിയ മമിത 4-ാം സ്ഥാനത്തും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെന് 33-ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
അമര്‍ സിംഗ് ചാംകിലയുടെ സംവിധായകന് ഇംതിയാസ് അലി പട്ടികയില്‍ ആറാം സ്ഥാനത്തും നടന് ദില്‍ജിത് ദോസഞ്ജ് ഒമ്പതാം സ്ഥാനത്തുമാണ്. അമര്‍ജോത് കൗറിനെ അവതരിപ്പിച്ച പരിനീതി ചോപ്ര റാങ്കിംഗില്‍ 21-ാം സ്ഥാനത്തെത്തി. ശോഭിത ധൂലിപാല തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഒന്നാം സ്ഥാനത്ത് തുടരുന്നു, ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, സല്മാന് ഖാന് എന്നിവര്‍ യഥാക്രമം 2, 3, 11 സ്ഥാനങ്ങളിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക