കുടയത്തൂർ: തൊടുപുഴ-മൂലമറ്റം റൂട്ടിൽ കുടയത്തൂരിനു സമീപം ശരംകുത്തിയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അറക്കുളത്തുനിന്നും തൊടുപുഴയിലേയ്ക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. റോഡരികിൽ പാർക്കു ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചതിനു ശേഷം വൈദ്യുതി പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കുടയത്തൂരിലെ ലിജു ഹോട്ടൽ ഉടമയായ ലിജുവും മകളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിലേയ്ക്കു വീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച് അപകടാവസ്ഥ ഒഴിവാക്കി. അപകടത്തെത്തുടർന്ന് തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ അല്പനേരം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക