അഞ്ചല്‍: അനവധി എടിഎമ്മുകള്‍ ഉണ്ടെങ്കിലും പക്ഷെ അത്യാവശ്യത്തിനു തുക പിന്‍വലിക്കാന്‍ എത്തിയ ഉപഭോക്താക്കള്‍ പണം ഇല്ലാത്തതിനാൽ വെറും കൈയോടെ മടങ്ങേണ്ടി വരുന്നു. ഇതായിരുന്നു കഴിഞ്ഞ ദിവസം അഞ്ചല്‍ മേഖലയിലെ അവസ്ഥ. ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല. തെരഞ്ഞെടുപ്പും പിന്നീട് ശനി, ഞായര്‍ ദിവസങ്ങള്‍ ആയതിനാലും എടിഎം കൗണ്ടറുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കാന്‍ കമ്പനികള്‍ എത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്തായാലും ആശുപത്രി ഉള്‍പ്പടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തിയവര്‍ പണം ഇല്ലാതെ ശരിക്കും കുഴഞ്ഞു.
ചില സ്വകാര്യ എടിഎമ്മുകളില്‍ പണം ഉണ്ടെങ്കിലും നീണ്ട നിരയായിരുന്നു. അഞ്ചല്‍ മാത്രമായിരുന്നില്ല ഈ ബുദ്ധിമുട്ട് ഉണ്ടായതെന്നാണ് വിവരം. സമീപ പ്രദേശങ്ങളിലെല്ലാം എടിഎമ്മുകള്‍ കാലിയായിരുന്നു. പണമായി വേണ്ടവര്‍ പിന്നീട് സുഹൃത്തുക്കള്‍ ഉള്പ്പടെയുല്ലവരില് നിന്നോ, ചില വ്യാപാര സ്ഥാപനങ്ങളില്‍ എത്തി ഗൂഗിള്‍പേ ചെയ്തു നല്കി പണമായി തിരികെ പറ്റിയോക്കെയാണ് അത്യാവശ്യമായ കാര്യങ്ങള്‍ നിറവേറ്റിയത്. തിങ്കളാഴ്ച രാവിലെയോടെ എടിഎമ്മുകളില്‍ പണം നിറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നു അധികൃതര്‍ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക