കൊച്ചി: വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമാകുന്നു. ഓട്ടോമാറ്റിക് റെക്കോര്‍ഡ് വോയിസ് കോൾ മൊബൈലിൽ ലഭിക്കുന്നതോടെയാണ് തട്ടിപ്പിന്റെ ആരംഭം. കഴിഞ്ഞ ദിവസം വിദേശത്തുള്ള തിരുവനന്തപുരം സ്വദേശിയുടെ ബന്ധുവിന് ഒരു ഫോണ്‍കോളെത്തി. നിങ്ങള്‍ക്കുള്ള കൊറിയര്‍ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നുവെന്നു തുടങ്ങുന്ന കോളില്‍ വിശ്വസിച്ച് പ്രതികരിച്ച യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നിമിഷങ്ങള്‍ക്കകം നഷ്ടമായത് ലക്ഷങ്ങളാണ്. കരുതിയിരുന്നില്ലെങ്കില്‍ ഇവര്‍ അക്കൗണ്ടില്‍നിന്ന് പണം തട്ടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഓട്ടോമാറ്റിക് റെക്കോര്‍ഡ് വോയിസ് നിങ്ങള്‍ക്കുള്ള കൊറിയര്‍ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നുവെന്ന ഓട്ടോമാറ്റിക് റെക്കോര്‍ഡ് വോയിസ് സന്ദേശം മൊബൈലില്‍ ലഭിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. കൂടുതല്‍ അറിയുന്നതിനായി ഒന്‍പത് അമര്‍ത്താനും ഈ സന്ദേശത്തില്‍ ആവശ്യപ്പെടും. ഇത് അമര്‍ത്തുന്നതോടെ കോള്‍ തട്ടിപ്പുകാര്‍ക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, ലഹരിവസ്തുക്കള്‍ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവര്‍ അറിയിക്കും. ഈ കോള്‍ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോള്‍ മറ്റൊരാളിന് കൈമാറുന്നു. തീവ്രവാദബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് അയാള്‍ വീണ്ടും ഫോണ്‍ എടുത്ത ആളെ ഭീഷണിപ്പെടുത്തും. പറഞ്ഞ കാര്യങ്ങള്‍ വിശ്വസിപ്പിക്കുന്നതിനായി കസ്റ്റംസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ എന്നിവ തട്ടിപ്പ് സംഘം അയച്ചു നല്‍കും.
കസ്റ്റംസ് ഓഫീസറുടെ ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് വ്യക്തമാകും. ഇതോടെ നിങ്ങള്‍ സ്വന്തം സമ്പാദ്യ വിവരങ്ങള്‍ വ്യാജ കസ്റ്റംസ് ഓഫീസര്‍ക്ക് കൈമാറുന്നു. നിങ്ങള്‍ സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കില്‍ സമ്പാദ്യത്തിന്റെ 80 ശതമാനം തുക ഡെപ്പോസിറ്റായി നല്‍കണമെന്നും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കില്‍ തിരിച്ചുനല്‍കും എന്നും തട്ടിപ്പു സംഘം നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കുന്നു. ഇതു വിശ്വസിച്ച് ഇവര്‍ നല്കുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. എന്നാല്‍ ഒന്‍പത് അമര്‍ത്താതെ സംസാരം തുടരുന്നവരുടെ ഫോണ്‍ കോളുകള്‍ തട്ടിപ്പ് സംഘം കട്ട് ചെയ്യുന്നതും പതിവാണ്. ഇത്തരത്തിലെ തട്ടിപ്പിനു പുറമേ നേരിട്ടു വിളിച്ചും പണം തട്ടുന്ന ഫെഡ് സ്കാം തട്ടിപ്പുകളും ഇന്ന് സജീവമായിരിക്കുകയാണ്. ഒരു ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയും പണം ആവശ്യപ്പെട്ട് ഫോണില്‍ വിളിക്കില്ലെന്നും ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും സൈബര്‍ ഡിവിഷൻ എസ്പി എസ്. ഹരിശങ്കര്‍ പറഞ്ഞു. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക