Saturday, 6 April 2024

റെക്കോർഡുകൾ തകർത്ത് സ്വർണവില

SHARE

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1160 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില വർധിച്ചതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52280 രൂപയാണ്.

യുഎസ് മാർക്കറ്റ് ഓപ്പൺ ചെയ്തപ്പോൾ വില 35 ഡോളർ വർദ്ധിച്ച് സ്വർണ്ണവില 2325 ഡോളറിലേക്ക് വർധിച്ചിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.30 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയായി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user