കണ്ണൂര്‍: വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നാലുപേര്‍ക്ക് 62,658 രൂപ നഷ്ടമായി. വാട്സ്ആപ്പ് വഴി വന്ന ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശം കണ്ട് പണം നല്കിയ വളപട്ടണം സ്വദേശിക്ക് 37000 രൂപയാണ് നഷ്ടപ്പെട്ടത്. പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ പല തരത്തിലുള്ള ടാസ്ക്കുകള് നല്‍കിയാണ് പരാതിക്കാരനെ തട്ടിപ്പിനിരയാക്കിയത്. ടാസ്കിന് പണം നല്കിയാല് ടാസ്ക് പൂര്‍ത്തിയായാല്‍ ഇരട്ടിത്തുക ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പണം തിരികെ നല്‍കാതെ വഞ്ചിച്ചു. സമാനമായ തട്ടിപ്പില്‍ പാനൂര്‍ സ്വദേശിക്ക് 7670 രൂപ നഷ്ടമായി. മറ്റൊരു പരാതിയില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് തലശേരി സ്വദേശിയില്‍ നിന്നും 15,000 രൂപ തട്ടിയെടുത്തു. പരാതിക്കാരന്റെ സുഹൃത്താണെന്ന വ്യാജേന ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് അതൊരു തട്ടിപ്പാണെന്ന് മനസ്സിലായത് തുടര്‍ന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു. വ്യാജ ജിയോ വെബ്സൈറ്റിന്റെ ലിങ്ക് വഴി മയ്യില്‍ സ്വദേശിക്ക് നഷ്ടമായത് 2988 രൂപ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക