Saturday, 6 April 2024

കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയിലൂടെ 43 കിലോ ട്യൂമർ നീക്കി

SHARE

കോട്ടയം ∙ 24 വയസ്സുകാരന്റെ ശരീരത്തിൽനിന്നു 43 കിലോയുള്ള ട്യൂമർ നീക്കം ചെയ്ത‌ു കോട്ടയം മെഡിക്കൽ കോളജ് ചരിത്രമെഴുതി. കോട്ടയം ആനിക്കാട് സ്വദേശിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. നെഞ്ചിന്റെ ഭിത്തിയിൽ നിന്നാരംഭിച്ച ട്യൂമർ തലയുടെ ഒരു വശം വരെ എത്തിയിരുന്നു.  4 വർഷം മുൻപാണു ട്യൂമർ കണ്ടുതുടങ്ങിയത്.  ശ്വാസകോശത്തിന്റെയും നെഞ്ചിന്റെയും ഭാഗത്തായതിനാൽ എടുത്തുകളയാൻ കഴിയാതെ വന്നു. ട്യൂമർ പെട്ടെന്നു വളർന്നതോടെ യുവാവിനു ബുദ്ധിമുട്ടായി. നടക്കാനും കൈ അനക്കാനും പ്രയാസം നേരിട്ടിരുന്നു. പല ആശുപത്രികളിലും പോയ ശേഷമാണു കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിയത്. 25നു ശസ്ത്രക്രിയ നടത്തി.  ഇതോടൊപ്പം ട്യൂമർ ബാധിച്ച ഇടതു ശ്വാസകോശവും നീക്കം ചെയ്യേണ്ടിവന്നു. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user