കൊച്ചി ∙ നടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അടങ്ങിയ ഫയലുകൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ തുറന്നതായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. അതിജീവിതയായ നടിയുടെ പരാതിയും കേസിലെ മുഖ്യസാക്ഷികളിലൊരാളായ സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ മൊഴികളും ശരിവച്ചാണു വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ജനുവരി 8ന് ഹൈക്കോടതിക്കു റിപ്പോർട്ട് നൽകിയത്. ഒരു ഹൈക്കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട മൊഴികളും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക