ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 24) വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 രാവിലെ ആറു മണിവരെ സി.ആര്‍.പി.സി. ആക്ട് പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിയമവിരുദ്ധമായ പൊതുമീറ്റിംഗുകള്‍, റാലികള്‍ തുടങ്ങിയവ, ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളില്‍ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കള്‍-പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരുന്നത് , ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ അഭിപ്രായ-പോള്‍ സര്‍വ്വേകള്‍, പോളിങ് സ്റ്റേഷനുകളുടെ ഉള്ളില്‍ സെല്ലുലാര്‍-കോര്‍ഡ്‌ലെസ്സ് ഫോണുകള്‍, വയര്‍ലെസ്സ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പ്രത്യേക അനുമതിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവില്‍ കോര്‍ഡ്‌ലെസ്സ് ഫോണുകള്‍, വയര്‍ലെസ്സ് സെറ്റുകള്‍ ഉപയോഗിക്കുന്നത്, ഇലക്ഷന്‍ ദിവസം പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം, ബൂത്തുകള്‍ കെട്ടുന്നത്, ഒരേ പോളിങ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ ഒന്നിലധികം ഇലക്ഷന്‍ ബൂത്ത് പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കുന്നത്, ജനപ്രാതിനിധ്യ നിയമപ്രകാരം ആയുധം കൈവശം സൂക്ഷിക്കാന്‍ അനുമതി ഉള്ളവര്‍ ഒഴികെ പോളിങ് സ്റ്റേഷനിലോ പരിസരത്തോ ആയുധം കൊണ്ട് പോകുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു.
പൊതുജനങ്ങളുടെ ദൈനംദിന ജോലികള്‍ക്കോ വോട്ട്‌ചെയ്യാന്‍ പോകുന്നതിനോ നിയമം തടസ്സമാകില്ല. ക്രമസമാധാന പ്രശ്‌നം ഉയര്‍ത്താതെ വോട്ടിംഗ് സ്ഥലങ്ങളിലോ, സിനിമശാലകളിലും മറ്റും പോകുന്നതിന്, വീടുവീടാന്തരമുള്ള നിശബ്ദപ്രചാരണത്തിനും വിലക്കില്ല.
നിയമപാലകര്‍, ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍, അവശ്യസര്‍വീസുകള്‍ എന്നിവയ്ക്കും നിയമം ബാധകമല്ല . ഏതെങ്കിലും തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക