കാട്ടാക്കട: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് 23 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളറട പേരിക്കോട് റോഡരികത്തു വീട്ടിൽ സൂരജിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി രമേഷ്കുമാർ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും പിഴതുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം. കാട്ടാക്കട ബസ് ഡിപ്പോയിൽനിന്നും സൂരജ് പെൺകുട്ടിയെ തട്ടികൊണ്ടു വെള്ളറടയിൽ കൊണ്ടു പോയി തടവിൽ പാർപ്പിച്ചു. അവിടെ വച്ച് പീഡിപ്പിച്ചു. വീട്ടുകാർ കാട്ടാക്കട കോടതിയിൽ പരാതി നൽകി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക