മഞ്ചേരി : സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടു വരുന്ന ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് നിലമ്പൂര്‍ എക്സൈസ് സംഘം പിടികൂടിയ രണ്ടു യുവാക്കള്‍ക്ക് മഞ്ചേരി എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി 20 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. തിരൂര്‍ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളന്‍കുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തന്‍പുരക്കല്‍ സനില്‍ കുമാര്‍ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. 2021 ജൂലൈ 30ന് രാത്രി എട്ടര മണിക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപം നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്. പ്രദീപ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പച്ചക്കറിയുമായി എത്തിയ ബൊലീറോ പിക്കപ്പില്‍ നിന്നും 26. 050 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.എന്‍ഡിപിഎസ് ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്തു വര്‍ഷം തടവ്, ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ടു പ്രതികള്‍ക്കുമുള്ള ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക