കുന്നംകുളം: ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം അയിരൂര്‍ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് (34) കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2011ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം പ്രതി അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഭിഷണിപ്പെടുത്തിയതിനാൽ പുറത്തുപറഞ്ഞിരുന്നില്ല. വിട്ടുമാറാത്ത അസുഖത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ കൗൺസലിങ്ങിന് വിധേയയാക്കിയതോടെയാണ് കാര്യം തുറന്നുപറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ. എസ് ബിനോയ് ഹാജരായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക