മേലാറ്റൂർ ∙ പുൽക്കാടിനു തീപിടിച്ച് കമുകിൻ തൈകൾ ഉൾപ്പെടെയുള്ള കൃഷി കത്തിനശിച്ചു. മേലാറ്റൂർ പുത്തൻകുളത്ത് റെയിൽപാളത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രണ്ടു ഏക്കറോളം സ്ഥലത്താണ് തീപടർന്നത്. റെയിൽ പാളത്തിനു സമീപത്തെ തേക്കുമരങ്ങളിൽനിന്ന് വീണ ഇലകളിൽനിന്നാണു തീ പടർന്നത്. ഇതു പിന്നീട് സമീപത്തെ വയലിലെ ഉണങ്ങിയ പുല്ലുകളിലേക്ക് പടരുകയായിരുന്നു. ഇരുപതോളം തെങ്ങുകളുടെ അടിഭാഗവും കത്തിനശിച്ചു. ഇരുപതോളം കമുകിൻ തൈകളും കപ്പ, വാഴ എന്നിവയും നശിച്ചു. വീടിനു സമീപം വരെ തീ എത്തിയെങ്കിലും ജനങ്ങളുടെ അവസരോചിത ഇടപെടലിൽ അപകടം ഒഴിവായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക