അടൂരിൽ ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്
വൈദികരടക്കം ട്രാവലറിലുണ്ടായിരുന്ന 17 പേർക്കും പരിക്കേറ്റു.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസ്,ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ്(28) എന്നിവർക്കാണ് പരിക്കേറ്റത്.
കളത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 10.30 ന് അടൂർ-ഭരണിക്കാവ് പാതയിൽ നെല്ലിമുകൾ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും കൊല്ലം മൺറോതുരുത്തിലേക്ക് പോയതായിരുന്നു ട്രാവലർ. കടമ്പനാട് ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് വരുകയായിരുന്നു ജീപ്പ്.
പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ ഡി വൈ എസ് പി എം എം ജോസിനേയും ഡ്രൈവറേയും അടൂർ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് മാറ്റി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക