Sunday, 7 April 2024

വധശിക്ഷ കാത്ത് 18 വർഷമായി സൗദി ജയിലിൽ, കോഴിക്കോട് സ്വദേശിക്ക് മോചനദ്രവ്യം സമാഹരിക്കാൻ ബോബി ചെമ്മണ്ണൂർ.

SHARE

ബോബി ചെമ്മണ്ണൂർ നയിക്കുന്ന യാചകയാത്ര നാളെ രാവിലെ 9ന് തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാന്റിനു മുൻപിൽ നിന്ന് ആരംഭിക്കും. ഒന്നരക്കോടിയോളം രൂപ ഇതിനകം ഫാൻസ് ചാരിറ്റബിൾസ് ട്രസ്റ്റ് അംഗങ്ങളും മറ്റ് അഭ്യുദയകാംക്ഷികളും ചേർന്ന് സംഭാവന നൽകിയതായി ബോബി ചെമ്മണ്ണൂർ അറിയിച്ചു. 

നാളെ നടക്കുന്ന യാത്ര ക്യു ആർ കോഡ് സ്കാൻ ചെയ്തും പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തു അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി  ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറാനുള്ള ബോധവൽക്കരണമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്.

  വിധിക്കപ്പെട്ട വിധിക്കപ്പെട്ട് 18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫാറൂഖ് സ്വദേശി അബ്ദുൽ റഹീമിന് മോചനം ആയി 34 കോടി രൂപ സമാഹരിക്കാൻ വ്യവസായി ബോബി ചെമ്മണ്ണൂർ.

 ആദ്യപടിയായി ഏപ്രിൽ പകുതിയോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന നിലവിൽ ദുബായ് വിപണിയിൽ ഇറക്കിയിട്ടുള്ള ബോച്ചേ തേയിലയുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരുകോടി രൂപ ബോച്ചേ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ നീക്കി വെക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.




പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക തികയാതെ വന്നാൽ ബോച്ചേ ടി യുടെ മുഴുവൻ ലാഭവും മോചന ദ്രവ്യത്തിനായി മാറ്റിവയ്ക്കും. നയതന്ത്ര ഇടപെടലിലൂടെ വധശിക്ഷയുടെ തീയതി നീട്ടാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
SHARE

Author: verified_user