മലപ്പുറം : കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെ കോഴിഫാമിലെ 1500 കോഴികള്‍ ചത്തതായി കര്‍ഷകന്റെ പരാതി.വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മല്‍ അബ്ദുല്ലയുടെ ഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ കനത്ത ചൂടിനൊപ്പം വെള്ളം എത്തിക്കാന്‍ കഴിയാത്തതുമാണ് കോഴികള്‍ ചാവാന്‍ കാരണമായി പറയുന്നത്. മൂന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറയുന്നു.നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോള്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ടായിരുന്നെന്നും പകരം സംവിധാനം ഒരുക്കാന്‍ കഴിയുമായിരുന്നെന്നും ഇത്തവണ അതുണ്ടായില്ലെന്നുമാണ് അബ്ദുല്ല പറയുന്നത്.അതേസമയം ഭാഗികമായാണ് വൈദ്യുതി വിച്ഛേദിച്ചതെന്നാണ് സംഭവത്തില്‍ കെഎസ്ഇബി പ്രതികരിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക