കോയമ്പത്തൂർ: ജ്വല്ലറികളിൽ സ്വർണം വില്പന നടത്തുന്നയാളെ കാറിലെത്തി ഇടിച്ചുവീഴ്ത്തി 13 ലക്ഷം രൂപയുടെ സ്വർണം കവർന്നു. കോയമ്പത്തൂർ സെൽവപുരം സ്വദേശി രാജേന്ദ്രൻ (62), സുഹൃത്ത് ശാന്തകുമാർ എന്നിവരെയാണ് ആക്രമിച്ചത്. എല്ലാ ആഴ്ചയും വില്ലുപുരത്തുപോയി കടകളിൽ സ്വർണാഭരണങ്ങൾ എത്തിക്കുകയാണ് ഇവരുടെ പതിവ്. കഴിഞ്ഞദിവസം രാത്രിയിൽ കടകളിൽനിന്ന് ഓർഡർ വാങ്ങുന്ന ശാന്തകുമാറിനൊപ്പം ബൈക്കിൽ ഗാന്ധിപുരം ബസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. പേരൂർ റോഡ് സെൽവ ചിന്താമണി കുളത്തിനുസമീപം എത്തിയപ്പോൾ പിന്നിൽനിന്നെത്തിയ സംഘം ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇരുവരും റോഡിൽ വീണു. ഉടൻ കാറിൽനിന്ന് ഇറങ്ങിയ നാലംഗസംഘം രാജേന്ദ്രനെയും ശാന്തകുമാറിനെയും വാളും പൈപ്പും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. 13 ലക്ഷം വിലവരുന്ന 270 ഗ്രാം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് ഇവർ കാറിൽ രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും വഴിയാത്രക്കാർ രക്ഷപ്പെടുത്തി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേന്ദ്രൻ ശെൽവപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക