Saturday, 20 April 2024

പ​തി​നാ​റു​കാ​ര​നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾക്ക് 113 വ​ര്‍​ഷം ത​ട​വും പി​ഴ​യും

SHARE
ത​ളി​പ്പ​റ​മ്പ്:  പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ​പതി​നാ​റു വ​യ​സു​കാ​ര​നെ ഇ​ര​യാ​ക്കി​യയാൾക്ക് 113 വ​ര്‍​ഷം ത​ട​വും 1,75,000 രൂ​പ പി​ഴ​യും. ശിക്ഷിച്ചത് കു​റു​മാ​ത്തൂ​ര്‍ ഡ​യ​റി​യി​ലെ കു​ന്നി​ല്‍ വീ​ട്ടി​ല്‍ പി.​കെ. മ​ഹേ​ഷി​നെ (37) ആ​ണ്. ശിക്ഷ വിധിച്ചത് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ര്‍. രാ​ജേ​ഷ് ആണ്. ഇയാൾ കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നു. 2017-18 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇത്. ശിക്ഷ വിധിച്ചിരിക്കുന്നത് കു​ട്ടി​യെ പ​ട്ടി​ക​കൊ​ണ്ട് അ​ടി​ച്ച​ത് ഉ​ള്‍​പ്പെ​ടെ ഏ​ഴു വ​കു​പ്പു​ക​ളി​ലാ​യാണ്. പ്രതി പ​തി​നാ​റു​കാ​ര​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​നെയും ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ചിരുന്നു. ഈ കേ​സി​ന്‍റെ വി​ചാ​ര​ണ പോ​ക്‌​സോ കോ​ട​തി​യി​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 







SHARE

Author: verified_user