പുതുതായി ചാർജ് എടുത്ത പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തലിനെ KHRA കോട്ടയം ജില്ലാ രക്ഷാധികാരി ബേബി ഓമ്പള്ളി ഷാൾ അണിയിച്ച് ആദരിക്കുന്നു.
മാർച്ച് 20 ലോകമെമ്പാടും ലോക സന്തോഷ ദിനം ആചരിക്കുകയാണ്, കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റ് ലോക സന്തോഷ ദിനത്തിൽ പാലാ മുനിസിപ്പാലിറ്റിയുടെ പുതിയ ചെയർമാനായി നിയമിതനായ ഷാജു വി തുരുത്തനെ KHRA കോട്ടയം ജില്ലാ രക്ഷാധികാരി ബേബി ഒമ്പള്ളി ഷാൾ അണിയിച്ച് ആദരിക്കുകയും , പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ് ലോക സന്തോഷ ദിന സന്ദേശം നൽകുകയും ചെയ്തു.
ലോക സന്തോഷ ദിനത്തിൽ നവ കേരളാ ശുചിത്വമിഷന്റെ പോരാളികളായ ഹരിതകർമ്മ സേനാംഗങ്ങൾക്കായിയുള്ള സേഫ്റ്റി പ്രോഡക്റ്റിന്റെ ആദ്യ ഗഡു - ഡെറ്റോൾ ഗ്ലൗസുകൾ പാലാ യൂണിറ്റ് രക്ഷാധികാരി സി.റ്റി.ദേവസ്യ യുടെ കാർമികത്വത്തിൽ പാലാ യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ് മുനിസിപ്പൽ ചെയർമാന് കൈമാറി.
തദവസരത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, സതീ ശശികുമാർ, സന്ധ്യ എന്നീ കൗൺസിലർമാരുടെ സാന്നിധ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ്, ശ്രീലിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു പൗലോസ്, രഞ്ജിത്ത് ചന്ദ്രൻ, ജെഫീസ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഗീതാ ദേവി, ഹരിത കർമ്മ സേനാംഗങ്ങൾ ആയ സൗമ്യ, സുമ, രഞ്ജിനി എന്നിവരും പങ്കെടുത്തു.
എല്ലാവര്‍ഷവും മാര്‍ച്ച് 20 ലോക സന്തോഷ ദിനമായിട്ടാണ് ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഈ ആഗോള ആഘോഷത്തിന് നേതൃത്വം നല്‍കുന്നത്.കഴിഞ്ഞ വര്‍ഷത്തെ ലോക സന്തോഷ ദിനത്തിന്റെ പ്രമേയവും ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയിട്ടുണ്ട്. ”കരുതലോടെയിരിക്കുക, നന്ദിയുള്ളവരായിരിക്കുക. ദയ കാണിക്കുക” (Be Mindful. Be Gra പ്രമേയം.
ആഗോള സന്തോഷ ദിനത്തിന്റെ ചരിത്രം
2012 ജൂലൈ 12നാണ് ആഗോള സന്തോഷദിനം എന്ന ആശയം ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെച്ചത്. മാര്‍ച്ച് 20 ആഗോള സന്തോഷദിനമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പ്രഖ്യാപിക്കുകയായിരുന്നു. ഈ തീരുമാനം അനുസരിച്ച് 2013 മാര്‍ച്ച് 20ന് സന്തോഷദിനമായി ആചരിക്കുകയും ചെയ്തു.