കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 14 ജില്ലകളിലെയും ഹോട്ടലുകളുടെയും റെസ്റ്റോറന്റകളിലെയും ശുചിത്വം ഉറപ്പുവരുത്തുവാനും, എങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കുവാൻ ഉടമയ്ക്ക് നിർദ്ദേശം നൽകുന്നതിനും ആയി KHRA യുടെ മുഴുവൻ മെമ്പർമാരുടെയും ഹോട്ടലുകളിൽ അതാത് ജില്ല യൂണിറ്റ് തലങ്ങളിൽ ഒരു ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിക്കുവാൻ ആഹ്വാനം ചെയ്തതിന് പ്രകാരം കെ എച്ച് ആർ എ എറണാകുളം ജില്ലയിൽ ആലുവയിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ശുചിത്വ പരിശോധന സ്ക്വാഡ് ആദ്യഘട്ട പ്രവർത്തനം നടത്തി. സ്‌ക്വാഡിന്റെ പ്രവർത്തനോദ്ഘാടനം KHRA എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ. മനോഹരൻ നിർവഹിച്ചു.
എറണാകുളം ജില്ലയുടെ സ്ക്വാഡിന് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. ക്വാടിന്റെ പ്രവർത്തനം ജില്ലയിൽ ഉടനീളം വ്യാപിപ്പിക്കും എന്നും എറണാകുളം ജില്ലയിലെ ഹോട്ടലുകളിൽ പൂർണ്ണ ശുചിത്വവും ഗുണമേന്മയും ഉറപ്പുവരുത്തുകയാണ് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ലക്ഷ്യമിടുന്നതെന്നും ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരനും ജില്ലാ സെക്രട്ടറി കെ ടി. റഹീമും അറിയിച്ചു.
കടകളിലെ പരിശോധനയ്ക്ക് ജില്ലാ ട്രഷറർ സി കെ അനിൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ പാർത്ഥസാരഥി, ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് ചെയർമാൻ കെപി നദിർഷാ, അംഗങ്ങളായ സി എ സാദിഖ്, അബ്ദു, യൂനസ് അലി, റൗഫ്, എൽ മനോജ്, കെ കെ അശോകൻ, അംബ്രോസ് മാത്യു, പികെ സഹീർ ആലുവ യൂണിറ്റ് പ്രസിഡന്റ് ഫക്രുദ്ദീൻ സെക്രട്ടറി അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.
KHRA എറണാകുളം ജില്ലാ ഹൈജീൻ മോണിറ്ററിങ് സ്‌ക്വാഡ് പ്രത്യേക ചോദ്യാവലി തയ്യാറാക്കുകയും,ട്രെയിൻഡ് സ്‌ക്വാഡ് ടീമിന് പ്രത്യേക യൂണിഫോമിൽ സിസ്റ്റമൈസായി ചെയ്ത് കേരളത്തിലെ മറ്റു ജില്ലകൾക്ക് മാതൃക ആയതിനെ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളും ഈ രീതിയിൽ ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.