ആലപ്പുഴ ജില്ലാ കളക്ടറെ വീണ്ടും മാറ്റി. നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് പുതിയ കളക്ടറായി ചുമതലയേറ്റു. കളക്ടറായിരുന്ന ജോൺ വി സാമുവലിന് പകര ചുമതല ഇതുവരെ നൽകിയിട്ടില്ല. ഉ ത്തരവിൽ നഗര കാര്യവകുപ്പിൽ ചുമതല നൽകുമെന്നാണ് പറയുന്നത്.
മാറ്റത്തിന് സിപിഐ അനുകൂല ജോയിൻ്റ് കൗൺസിലുമായുള്ള ഭിന്നതയാണ് കാരണമെന്നാണ് സൂചന. പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് കഴിഞ്ഞ ദിവസം രാത്രിയാണ് ഇറക്കിയത്. അടിയന്തരമായി പുതിയ കളക്ടറോട് ചുമതല ഏറ്റെടുക്കാനും നിർദ്ദേശമുണ്ട്. രണ്ട് വർഷത്തിനിടയിൽ ആലപ്പുഴയിൽ ഏഴാമത്തെ കളക്ടറാണ് എത്തുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ