Friday, 22 March 2024

പെരുമാറ്റ ചട്ടലംഘനം; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

SHARE

പെരുമാറ്റ ചട്ടലംഘനത്തിന്, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ലഭിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ എംപിയാണ് പരാതി കൊടുത്തത്.
കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസം​ഗം വിതരണം ചെയ്യുന്നുവെന്നാണ് പരാതി. സംസ്ഥാനസർക്കാരിന്റെ പൊതു ഖജനാവിൽ നിന്നും പണം ഉപയോഗിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീടുകളിൽ വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകമാണ് നൽകുന്നത്. കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് ഇതിൽ നടക്കുന്നതെന്നുമാണ് പരാതി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user