നിലവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്സ്. ആരോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഉദ്യോഗാർത്ഥികൾ പരിഹസിച്ചു.
5,038-ഓളം ഒഴിവുകൾ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ നികത്തിയെന്നാണ് പറഞ്ഞത്. എന്നാൽ ഇതുവരെ ഈ പറയുന്ന ഒഴിവുകൾ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ 3,326 ഒഴിവുകളാണ് മാത്രമാണ് ലഭിച്ചിട്ടുള്ള ഒഴിവുകൾ എന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
32-ാം ദിവസമായി സമരം പിന്നിട്ടിരിക്കുകയാണ്. ഇവരുടെ ആവശ്യങ്ങൾ ഇതുവരെയും സർക്കാർ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ