മാന്നാർ: മദ്യലഹരിയിൽ റേഷൻകട ജീവനക്കാരനായ മാന്നാർ കുളഞ്ഞിക്കാരാഴ്മ, മണലിൽ കാട്ടിൽ ശശിധരൻ നായർ(59)നെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ ടിപ്പർ ലോറി ഡ്രൈവറായ കുട്ടമ്പേരൂർ ചെമ്പക മഠത്തിൽ സനൽ(45)നെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനക്കുവിധേയനാക്കി. കുട്ടമ്പേരൂർമുട്ടേൽ 1654-ാം നമ്പർ സർവീസ്, സഹകരണ ബാങ്കിന്റെ അധീനതയിലുള്ള എ ആർ.ഡി. 59ാം നമ്പർ റേഷൻ കടയിലെ ജീവനക്കാരനാണ് ശശിധരൻ നായർ.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ സനൽ തന്റെ മാതാവിന് സുഖമില്ലെന്നും, അരിവേണമെന്നും, റേഷൻകാർഡ് മാസ്റ്ററിങ് ചെയ്യണമെന്നുമാവശ്യപ്പെട്ടു. മഞ്ഞക്കാർഡുള്ളവർക്ക് മാത്രമാമേ, ഇന്നു മസ്റ്റർ ചെയ്യുന്നതെന്നും അറിയിച്ചതിൽ പ്രകോപിതനായ സനൽ കയ്യിലുണ്ടായിരുന്ന ബിയർകുപ്പി കൊണ്ട് ശശിധരൻനായരുടെ തലക്കടിക്കുകയായിരുന്നു. പരിക്കേറ്റ ശശിധരൻ നായർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ