തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ വികാസമായാലും പുതിയ കണ്ടുപിടുത്തങ്ങളായാലും എല്ലാം സമൂഹ നന്മയ്ക്കുവേണ്ടിയായിരിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. നിർമിതബുദ്ധി ജീവിതം കൂടുതൽ ആയാസരഹിതവും ലളിതവുമാക്കുന്നുവെങ്കിൽപോലും അത് സമൂഹത്തോട് നീതിപൂർവകവും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭരണനിർവഹണത്തിലും ജനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലും മറ്റും നിർമിത ബുദ്ധി ഉപയോഗിക്കുമ്പോൾ മറ്റേത് സംവിധാനവും പോലെ തന്നെ സുതാര്യതയും പക്ഷപാതരാഹിത്യവും ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും പരിഗണന കൊടുക്കുകയും വേണം. വ്യാവസായികം, സാമ്പത്തികം എന്നുവേണ്ട എല്ലാ മേഖലകളിലും നിർമിത ബുദ്ധിയുടെ പ്രയോഗം വ്യാപകമാവുയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി ഉത്തരവാദിത്തമുള്ളതും നീതിപൂർവകവുമായ നിർമിതബുദ്ധി എന്ന ആശയത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നാളത്തെ ലോകം നിർമിതബുദ്ധിയുടേതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് പലതരത്തിലും ദോഷകരമാനിന്നും നിർമിതബുദ്ധിയുടെ നീതിപൂർവകവും ഉത്തരവാദിത്വത്തോടെയുമുള്ള ഉപയോഗത്തിലൂടെ മാത്രമേ ഉപഭോക്തൃ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹം പടുത്തുയർത്തുന്നതിനും സാധിക്കൂയെന്നും പറഞ്ഞ മന്ത്രി ഇതിനായി ഒറ്റക്കെട്ടായുള്ള പ്രയത്നം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ