ഓച്ചിറ: ഓച്ചിറ പടനിലത്ത് പകൽ കഴിയുന്ന മധ്യവയസ്കക്കുനേരെ ആസിഡ് ആക്രമണം. ഓച്ചിറ പായിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയിൽ വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ മുൻ അന്തേവാസി കൊട്ടാരക്കര പള്ളിക്കൽ പുതുവൽവീട്ടിൽ സുകുമാരനെ (64) ഓച്ചിറ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിന് സമീപമാണ് സംഭവം നടന്നത്.
വിലാസിനി ഈയിടയായി തന്നെ അവഗണിച്ച് മറ്റൊരാളുമായി ചങ്ങാത്തത്തിൽ ഏർപ്പെടുന്നതായി സംശയിച്ചാണ് റബർപാൽ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഏനാത്തുനിന്ന് സംഘടിപ്പിച്ച് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഗുരുതര പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക