Sunday, 3 March 2024

‘തിരുവനന്തപുരത്തുകാർക്ക് തന്നെ അറിയാം, പ്രത്യേക പ്രചാരണം വേണ്ട’; ശശി തരൂർ

SHARE

തിരുവനന്തപുരം:ഔദ്യോഗിക പ്രഖ്യാപനം വരാതെ പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ലെന്ന് ശശി തരൂർ എം പി വ്യക്തമാക്കി. എം പിയെന്ന നിലയിൽ പ്രവർത്തിക്കും. താൻ ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല വോട്ട് അഭ്യർത്ഥിക്കുന്നത്. മുൻകാല പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ട് ചോദിക്കുന്നത്. തിരുവനന്തപുരത്തുകാർക്ക് തന്നെ എല്ലാം അറിയാം. 15 വർഷമായി ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണെന്നും പ്രത്യേക പ്രചരണം ആവശ്യമില്ലെന്നും ശശി തരൂർ പറഞ്ഞു.
താൻ ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഹിന്ദുത്വയോട് വിയോജിപ്പാണ്. ഹിന്ദുത്വയെന്ന് പറഞ്ഞാൽ ഹിന്ദു സമുദായവുമായി യാതൊരു ബന്ധമില്ല. ഹിന്ദുത്വയെ താൻ എതിർക്കും. ബഹുസ്വരതയ്ക്ക് വേണ്ടി ശബ്‌ദിക്കാൻ കഴിഞ്ഞ 15 വർഷമായി താൻ നിലനിന്നിരുന്നു. തിരുവനന്തപുരത്തുകാർക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കിൽ അതിനു യോജിച്ചയാൾ താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user