കാഞ്ഞങ്ങാട് : കച്ചവട സ്ഥാപനം നടത്തുന്ന യുവതിയുടെ കഴുത്തിൽനിന്നും സ്കൂട്ടറിലെത്തിയ ആൾ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു. പൊയിനാച്ചിയിൽക്കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം നടന്നത്. പറമ്പയിലെ ആർ. നിഷ(44) യുടെ ഒരു പവൻ മാലയാണ് കവർന്നത്. ശ്രീ ശാസ്ത സ്റ്റേഷനറി കട നടത്തുന്ന നിഷയുടെ ആഭരണം വെളുത്ത സ്കൂട്ടറിൽ വന്ന ആൾ കടയിൽ കയറി പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഒരു പവൻ തൂക്കം വരുന്ന ലോക്കറ്റുള്ള സ്വർണമാലയാണ് നഷ്ടമായത്. ബണ്ടിച്ചാൽ ഭാഗത്തേക്കാണ് മോഷ്ടാവ് വാഹനം ഓടിച്ച് പോയത്. സംഭവത്തിൽ മേൽപറമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ