Tuesday, 19 March 2024

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യെ​ത്തി​യ ട്രാ​വ​ല​ർ മ​റി​ഞ്ഞ് മൂന്നുപേർ മ​രി​ച്ചു

SHARE

ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചു. ഒരു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും സം​ഘ​ത്തി​ലെ ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ  പ​തി​നാ​ലു​പേ​ർക്ക് പരിക്കേറ്റിട്ടുണ്ട്. അ​ടി​മാ​ലി മാ​ങ്കു​ളം ആ​ന​ക്കു​ള​ത്തി​ന് സമീപമാണ് അപകടം സംഭവിച്ചത്.  ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ‌​യെ​ത്തി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ‌​യും നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​രു​ന​ൽ​വേ​ലി​യി​ലെ പ്ര​ഷ​ർ​കു​ക്ക​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് അപകടം സംഭവിച്ചത്.  മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user