ഇടുക്കി: കുമളിയിൽ അനധികൃതമായി ദത്തെടുത്ത കുഞ്ഞിനെ ദമ്പതികളിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. കുട്ടിയെ നിയമപരമായി ദത്തെടുത്തിട്ടില്ലെന്ന കണ്ടെത്തിലാണ് നടപടി. സംഭവത്തിൽ കുമളി പോലീസ് കേസെടുത്തു.
2022ലാണ് മക്കളില്ലാത്ത ചക്കുപള്ളം സ്വദേശികളായ ദമ്പതികൾ ഉത്തർപ്രദേശിലുള്ള നിർധന കുടുംബത്തിലെ സ്ത്രീയിൽ നിന്ന് കുട്ടിയെ ഏറ്റെടുക്കുന്നത്. ഒന്നര വർഷം ഇവരുടെ ഒപ്പമാണ് കുട്ടി വളർന്നത്. കുട്ടിയുടെ ആരോഗ്യ കാര്യങ്ങൾ ചോദിച്ചറിയാനെത്തിയ അങ്കണവാടി പ്രവർത്തകരാണ് സംഭവം മേലധികാരികളെ അറിയിച്ചത്. സി.ഡബ്ലു.സി. കുട്ടിയുടെ സംരക്ഷണം കുട്ടി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തണമെന്ന് പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ