Saturday, 23 March 2024

'സുരേഷ് ഗോപി വിളിച്ച പരിപാടിയിൽ പങ്കെടുക്കില്ല'; നിലപാട് അറിയിച്ച് ആർ എൽ വി രാമകൃഷ്‌ണൻ

SHARE

തൃശൂർ: ബിജെപി ലോകസഭാ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയിൽ നൃത്തം ചെയ്യാൻ കഴിയില്ലെന്ന് നിലപാട് അറിയിച്ച് ആര്‍എല്‍വി രാമകൃഷ്ണൻ. മറ്റ് പരിപാടികള്‍ ഉള്ളതുകൊണ്ടാണ് അന്നേ ദിവസം അവിടെയെത്താന്‍ സാധിക്കാത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സഹോദരൻ കലാഭവൻ മണി പോയി എട്ടു വർഷം കഴിഞ്ഞാണ് സിനിമയിൽ നിന്ന് ഒരു വിളി വരുന്നതെന്നും തന്റെ തീരുമാനത്തിൽ കക്ഷി രാഷ്ട്രീയം ഇല്ലെന്നും ആർ എൽ വി രാമകൃഷ്‌ണൻ പറഞ്ഞു

കറുപ്പ് നിറത്തോടുള്ള നിഷേധമനോഭാവം ജീർണിച്ച സമൂഹബോധമാണ്. അതിനോട് പൊറുക്കാൻ കഴിയില്ല. വ്യക്തിപരമായി അധിക്ഷേപിച്ചതിന് നിയമ നടപടികൾ എടുക്കും. സത്യഭാമയുടെ ഭാഗത്തു നിന്ന് ഒരു മാപ്പ് പ്രതീഷിക്കുന്നില്ലെന്നും ആർ എൽ വി രാമകൃഷ്‌ണൻ പറഞ്ഞു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user