Monday, 18 March 2024

നടൻ ടോവിനോ തോമസിനൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി വി.എസ്.സുനിൽകുമാർ

SHARE

തൃശൂർ : അനുവാദമില്ലാതെ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഉപയോഗിച്ചെന്ന പരാമർശത്തിൽ വിശദീകരണവുമായി വി.എസ്.സുനിൽകുമാർ. തൃശൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയാണ് വി.എസ്.സുനിൽകുമാർ. 

തിരഞ്ഞെടുപ്പു കമ്മിഷൻ‌ ബ്രാൻഡ് അംബാസിഡർ ആണ് ടൊവിനോയെന്ന് തനിക്കറിയില്ലായിരുന്നെന്നും അതറിഞ്ഞപ്പോൾ തന്നെ ചിത്രം പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സുനിൽ കുമാർ പങ്കുവച്ചത് ടൊവിനോ തോമസിനെ താൻ ഷൂട്ടിങ് ലൊക്കേഷനിലെത്തി കണ്ടെന്നും വിജയാശംസകൾ നേർന്നാണ് താരം തന്നെ യാത്രയാക്കിയതെന്നുമുള്ള കുറിപ്പോടു കൂടിയാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user