Monday, 25 March 2024

വിവാദപരാമർശത്തെ തുടർന്ന് കൊടിയ സൈബർ ആക്രമണം നേരിടുന്നുവെന്ന് സത്യഭാമ ജൂനിയർ

SHARE

വിവാദപ​രാ​മ​ര്‍​ശ​ത്തെ തു​ട​ര്‍​ന്ന് തനിക്ക് ക്രൂ​ര​മാ​യ സൈ​ബ​ര്‍ ​ആക്രമണം നേരിടേണ്ടി വന്നതാ​യി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ ജൂ​നി​യ​ര്‍. താൻ അഭിമുഖത്തിൽ സംസാരിച്ചത് ആരെയും വേ​ദ​നി​പ്പി​ക്കാനോ അ​ധി​ക്ഷേ​പി​ക്കാനോ വേണ്ടിയല്ലെന്ന് അവർ പറഞ്ഞു.  
കൂടാതെ അ​റു​പ​ത്തി​യാ​റ് വ​യ​സു​​ള്ള ഒ​രു സ്ത്രീ​യു​ടെ വീ​ണ്‍​വാ​ക്കാ​ണെ​ന്നു ക​രു​തി നി​ങ്ങ​ള്‍​ക്ക​തി​നെ ത​ള്ളി​ക്ക​ള​യാ​മാ​യി​രു​ന്നെ​ന്നും സത്യഭാമ അഭിപ്രായപ്പെട്ടു. സംഭവത്തിൽ കു​ടും​ബ​ത്തെ കൂടി വ​ലി​ച്ചി​ഴ​ച്ച് അ​ധി​ക്ഷേ​പം തുടരുകയാണെന്ന് അവർ പറഞ്ഞു. 

 മോ​ഹി​നി​യാ​ട്ടം ആ​ണു​ങ്ങ​ള്‍​ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്നും പ്രത്യേകിച്ച് കറുത്ത നിറമുള്ളവർ ഈ മത്സങ്ങളിൽ ഭാഗമാകരുതെന്നുമാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സത്യഭാമ നടത്തിയ പരാമർശം. ​



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user