മലപ്പുറം:കൊണ്ടോട്ടി മണ്ഡലത്തിലെ എട്ട് വില്ലേജ് ഓഫീസുകൾക്ക് ലാപ്‌ടോപ്പ്, പ്രിൻറർ എന്നിവ വിതരണം ചെയ്തു. ടി.വി ഇബ്രാഹിം എം.എൽ.എയുടെ ഫണ്ടുപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. നെടിയിരുപ്പ് കുഞ്ഞവറാൻ ഹാജി സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.വി. ഇബ്രാഹീം എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷത വഹിച്ചു. താലൂക്ക് ഓഫിസിന് വലിയ രേഖകൾ സ്‌കാൻ ചെയ്യുന്നതിനാവശ്യമായ വലിയ സ്‌കാനറും നൽകിയിട്ടുണ്ട്. പരിപാടിയിൽ നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെർമാൻ എ. മൊയ്തീൻ അലി, കൗൺസിലർ കെ.പി ഫിറോഷ്, തഹസിൽദാർമാരായ കെ.ബാലരാജൻ, പി. ചന്ദ്രൻ, ഡപ്യൂട്ടി തഹസിൽദാർ ആനക്കച്ചേരി സുലൈമാൻ എന്നിവർ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ