പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.. ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്ലാണ് കോളേജ് വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടത് . പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമല്‍ ഷാജിയാണ് മരിച്ചത് അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന്റെ പുറകിലിടിച്ച് വാഹനത്തിന്റെ നിയന്ത്രണംവിടുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ അമലിന്റെ തലയിലൂടെ എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ് തലയിലൂടെകയറിയിറങ്ങി. ഉടന്‍സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുലിയന്നൂര്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ നിത്യസംഭവമാകുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അപകടം പതിവായിട്ടും യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നാണ് പരാതി ഉയരുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ