Saturday, 23 March 2024

ലോക ക്ഷയരോഗദിനാചരണം നടന്നു

SHARE

ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. വിദ്യ വടക്കഞ്ചേരിയില്‍ നിര്‍വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത അധ്യക്ഷയായി. 'അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാന്‍ കഴിയും' എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗദിന സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി യൂണിറ്റ്, ആരോഗ്യ കേരളം, ആലത്തൂര്‍ ടി.ബി യൂണിറ്റ്, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി മനോജ്കുമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒറ്റപ്പാലം ടി.ബി. യൂണിറ്റ് എം.ഒ.ടി.സി. ഡോ. ദിവ്യ ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി.

വടക്കഞ്ചേരി സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സി. ഹരിദാസന്‍, പാലക്കാട് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി റോഷ്, തദ്ദേശ ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ് പ്രോജക്ട് ഡയറക്ടര്‍ ജയ് പി. ബാല്‍, പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. ഷിലു സക്കറിയ, തെമ്മലപ്പുറം ഐ.എം.എ. പ്രസിഡന്റ് ഡോ. മജേഷ് ആന്റണി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് വണ്‍ പി. ബൈജുകുമാര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജീഷ് ഭാസ്‌കരന്‍, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. ആര്‍. ശ്രീജ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ കലാപരിപാടികള്‍, സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു. രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമയുണ്ടെങ്കില്‍ നിര്‍ബന്ധമായും സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തണമെന്ന് ജില്ലാ ടി.ബി ഓഫീസര്‍ അറിയിച്ചു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user