തിരുവനന്തപുരം: കേരളസർവ്വകലാശാല കലോത്സവത്തിനിടയിൽ കോഴ വാങ്ങിയെന്നാരോപണം ഉന്നയിക്കപ്പെട്ട വിധികര്‍ത്താവ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷമായ പ്രതിഷേധം.
കെ.എസ്.യുവും എ.ബി.വി.പിയും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്. എഫ്.ഐ.യാണെന്നും അവരുണ്ടാക്കിയ പരാതിയിൽ അപമാനം സഹിക്ക വയ്യാതെയാവാം അദ്ധ്യാപകൻ ആത്മഹത്യ ചെയ്തതെന്നും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
കണ്ണൂരിലെ ഷാജിയുടെ വീട് സന്ദർശിച്ച ശേഷം ഇതൊരു കിരാതമായ കൊലപാതകമാണെന്നും അതിനാൽ അന്വേഷണം ആ രീതിയിൽ തന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ