കേരളാ എക്‌സൈസ് വിമുക്തി മിഷന്‍, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, വനം വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോന്നി താലൂക്കിലെ കാട്ടാത്തി പാറ, റാന്നി താലൂക്കിലെ അടിച്ചിപുഴ എന്നീ പട്ടികവര്‍ഗ സങ്കേതത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോന്നി കാക്കാത്തി പാറയില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി എ സലിം ഉദ്ഘാടനം ചെയ്തു. റാന്നി അടിച്ചിപുഴയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഹദുള്ള ഉദ്ഘാടനം ചെയ്തു.
വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി. കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഊരുമൂപ്പന്‍ മോഹന്‍ദാസ്, ഡോ.മാളവിക, എസ്.ഷാജി, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ അലീഷ, ബിജു ഫിലിപ്പ്, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ഡോ.ബോബി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ