തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സൂര്യ ഫെസ്റ്റിവൽ സ്ഥാപകനും സാംസ്കാരിക നായകനുമായ സൂര്യ കൃഷ്ണമൂർത്തിയെ തൈക്കാട്ടെ വസതിയിൽ സന്ദർശിച്ചു. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വ്യക്തിപരമായ അനുഭവങ്ങളും പങ്കുവച്ചു. തിരുവനന്തപുരത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിയട്ടെ എന്ന് സൂര്യ കൃഷ്ണമൂർത്തി ആശീർവദിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ