Sunday, 3 March 2024

കോട്ടയത്ത് കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം: ആറു കാറുകള്‍ കത്തിനശിച്ചു

SHARE

കോട്ടയം: ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയില്‍ കാര്‍ ഷോറൂമില്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തിൽ ആറു കാറുകള്‍ കത്തിനശിച്ചു. മഹീന്ദ്ര കാര്‍ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് തീപിടുത്തം നടന്നത്.

ഷോറൂമിൽ ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മഹീന്ദ്ര കാര്‍ ഷോറൂമിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലെ വാഹനങ്ങളില്‍ നിന്നും തീ ഉയരുന്നതു കണ്ടാണ് നാട്ടുകാര്‍ എത്തിയത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user