Tuesday, 19 March 2024

സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

SHARE

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സസ്‌പെന്റ് ചെയ്തത് സിദ്ധാർത്ഥിനെ മർദ്ദിച്ചത് കണ്ടുവെന്ന് മൊഴി നൽകിയ രണ്ട് വിദ്യാർത്ഥികളെയാണ്. സസ്‌പെൻഡ് ചെയ്തത് അജിത് അരവിന്ദാക്ഷൻ, അമരേഷ് ബാലി എന്നീ വിദ്യാർത്ഥികളെയാണ്.
വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തതോടൊപ്പം ഹോസ്റ്റലിൽ നിന്നും പുറത്താക്കുയും ചെയ്തു. വിദ്യാർത്ഥികൾ സംഭവത്തെ തുടർന്ന് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ പിതാവ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ജയപ്രകാശ്, കുട്ടികളുടെ ജീവൻ അപകടത്തിലാണോയെന്ന് സംശയമുണ്ടെന്നും വ്യക്തമാക്കി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user