Wednesday, 20 March 2024

ഹരിത തിരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു

SHARE

ലോക്സഭ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഹർഷൻ ജില്ലാ കളക്ടർ ഡോ രേണുരാജിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. തെരഞ്ഞെടുപ്പ് പൂർണ്ണമായും മാലിന്യ മുക്തമാക്കുക, നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, നിരോധിത ഫ്ലക്സുകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാതിരിക്കുക, തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുകയാണ് ഹരിത തെരഞ്ഞെടുപ്പിന്റെ ലക്ഷ്യങ്ങൾ. അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ. റഹിം ഫൈസൽ, പ്രോഗ്രാം ഓഫീസർ കെ. അനൂപ്, ഓഫീസ് അറ്റൻ്റന്റ് എൻ.വി ബേബി എന്നിവർ പങ്കെടുത്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user